2 തവണ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും; നാലാം ശ്രമത്തിൽ ലാൻഡിങ്: ജീവഭയത്തിൽ യാത്രക്കാർ

കൊച്ചി: ജിദ്ദയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തമാണ്.

ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ മുക്കാല്‍ മണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിത്തിരിഞ്ഞത്. കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലമായിരുന്നു.

മൂന്ന് തവണ ശ്രമിച്ച ശേഷം നാലാമത്തെ തവണയാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ടേബിള്‍ ടോപ് റണ്‍വെ ആയതിനാല്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടുകയാിയരുന്നു.

വെള്ളി വൈകിട്ട് 6.27ന് ആയിരുന്നു വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. 5.59ന് ആണ് വിമാത്തിന്റെ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.

എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നില്‍ കണ്ടാണ് കൊച്ചി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. കോഴിക്കോടു വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചിരുന്നു.

മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു വിരാമമാകുമ്പോഴേക്കും യാത്രക്കാരില്‍ ഏറെയും ജീവഭയത്തിലായിക്കഴിഞ്ഞിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നു പേടിച്ചു പോയിരുന്നെന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യാത്രക്കാരില്‍ ഒരാള്‍ പ്രതികരിച്ചു.

അടിയന്തര സാഹചര്യം മുന്നില്‍ നിര്‍ത്തി വിമാനം ഇറക്കാന്‍ പോകുന്നു എന്ന വിവരെ അറിഞ്ഞപ്പോള്‍ തന്നെ എല്ലാവരും ഭയന്നിരുന്നു. ചിലര്‍ പ്രാര്‍ത്ഥനകളുമായി കഴിഞ്ഞു കൂടി.

ടേബിള്‍ ടോപ്പ് വിമാനത്താവളമായ കോഴിക്കോടിന് പകരം നെടുമ്പാശ്ശേരിയ ലാന്‍ഡിങിനായി തിരഞ്ഞതെടുത്തതോടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 6.29ന് നെടുമ്ബാശേരിയില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സജ്ജമായി. സമീപത്തെ ആശുപത്രികളിലേക്ക് വിവരം കൈമാറി. പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. എന്തിനും സജ്ജമായി വിമാനത്താവള അധികൃര്‍ ഒരുക്കങ്ങല്‍ ചെയ്തിരന്നു.

ഈ സമയത്ത് നെടുമ്ബേശ്ശേരിയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ചു വിട്ടു. കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള വന്ന വിമാനങ്ങളില്‍ ചിലത് ഇങ്ങനെ കോയമ്ബത്തൂരിലേക്ക് വഴിതിരിച്ചു വിട്ടു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ 50 മിനിട്ട് പിന്നിട്ടശേഷം 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ ആശങ്കകള്‍ക്ക് വിരാമമായി. എമര്‍ജന്‍സി ലാന്‍ഡിങ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിന്‍വലിച്ചു.

മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ വക്താവ് പറഞ്ഞു. ഇവരെ ടെര്‍മിനലിലേക്ക് മാറ്റി.

ദുബൈയില്‍നിന്ന് എത്തുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇവരെ കോഴിക്കോട്ടേക്ക് പിന്നീട് എത്തിക്കുകയും ചെയ്തു. എന്തായാലും യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു നെടുമ്ബേശ്ശേരിയില്‍ ഇനന്നലെ വൈകീട്ട് ഉണ്ടായത്.

 

Related posts

Leave a Comment