ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ആരംഭിച്ചു.
അതിനുശേഷമാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.
ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ ബജറ്റില്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്.
സാധാരണക്കാര്‍ക്ക് ഗുണകരമായ നിലയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.
ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും. ബജറ്റ് അവതരണത്തിന് ശേഷം യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പിലൂടെ ജനത്തിനും ബജറ്റിന്റെ മുഴുവന്‍ രൂപവും വായിച്ചുനോക്കാം.