‘ഉണ്ണി നല്ല മനുഷ്യന്‍’; ‘ഷെഫീഖിന്റെ സന്തോഷത്തില്‍ നിനക്ക് വേണ്ടി അഭിനയിക്കുമെന്ന് ഞാന്‍ പറഞ്ഞു’; ബാലയുടെ പൊള്ളത്തരം തുറന്ന് കാട്ടി ഉണ്ണി മുകുന്ദന്‍; വീഡിയോ പുറത്ത്

തിരുവനന്തപുരം: പ്രതിഫല വിവാദമുയര്‍ത്തിയ നടന്‍ ബാലയുടെ പൊള്ളത്തരങ്ങള്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടി ഉണ്ണി മുകുന്ദന്‍.

പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ നടന്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയത്.ഇതിനൊപ്പം അടുത്ത ചിത്രം മാളികപ്പുറത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

പ്രൊമോഷന്‍ വേളയില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച്‌ ബാല വാചലനാകുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോള്‍ ഉണ്ണീ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല.

ചോദിക്കാതെ വന്ന് അഭിനയിച്ചു. കഥാപാത്രമെന്താണെന്ന് പോലും ചോദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. നീ പ്രൊഡ്യൂസ് ചെയ്യുമ്ബോള്‍ ഞാന്‍ അഭിനയിക്കും. ഷെഫീഖിന്റെ സന്തോഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഇത് നിനക്ക് വേണ്ടി ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു.

അതിന് കാരണം ഉണ്ണിയെ ഒരു നടനായോ, നായകനായോ കണ്ടിട്ടല്ല. മറിച്ച്‌ നല്ലൊരു മനുഷ്യനായി കണ്ടിട്ടാണ്.

ഒരു നല്ല മനസ്സ് വേണം. അത് ഉണ്ണിയ്‌ക്കുണ്ട്. നിങ്ങളെപ്പോലുള്ള നടന്മാര്‍ അഭിനയിക്കണമെന്ന് ഉണ്ണി എന്നോട് പറഞ്ഞു’. ആ നല്ല മനസ്സ് കുറച്ച്‌ പേര്‍ക്ക് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും വീഡിയോയില്‍ ബാല പറയുന്നുണ്ട്.

നേരത്തെ സിനിമയില്‍ അഭിനനയിച്ചതിന് ബാലയ്‌ക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോയ്‌ക്കൊപ്പമാണ് നടന്‍ പുതിയ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപനവും നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തന്നോടൊപ്പം നില്‍ക്കുകയും, തന്റെ ഭാഗം ചേര്‍ന്ന് സംസാരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മാളികപ്പുറം ഉടനെ റിലീസ് ചെയ്യും.

ചിലപ്പോള്‍ ഈ മാസം തന്നെ റിലീസ് ഉണ്ടാകും. നിങ്ങളെ എല്ലാവരെയും സിനിമയില്‍ കാണാം. രോമാഞ്ചമുളവാക്കുന്ന ദൃശ്യാനുഭവമായിരിക്കും ചിത്രം നിങ്ങള്‍ക്ക് നല്‍കുകയെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

https://www.facebook.com/watch/?v=806830463840025

Related posts

Leave a Comment