ഫ്ളവേഴ്സ് ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായ സുരഭിയും സുഹാസിനിയ്ക്കുംനിരവധി ആരാധകരാണ് ഉള്ളത്.
തികച്ചും പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന പ്രധാന പരമ്പരയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന അനുമോൾക്ക് സു സു ലൊക്കേഷനിൽ വച്ച് അപകടം ഉണ്ടായിരിക്കുകയാണ്.
അടുക്കളരംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ കത്തി കാൽപ്പാദത്തിൽ വീഴുകയായിരുന്നു.ലൊക്കേഷൻ സംഘം കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ആഴത്തിനുള്ള മുറിവായതിനാൽ സ്റ്റിച്ച് ഇടേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
സു സു യിൽ കൂടാതെ ഫ്‌ളവേഴ്‌സ് ടി വി യിൽ തന്നെയുള്ള സ്റ്റാർ മാജിക്കിലും അനുക്കുട്ടി സജീവമാണ്.