തിരുവനന്തപുരം: 16 കോടി ഒന്നാം സമ്മാനമായുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കേടുപ്പ് ഇന്ന്.
കേരള ലോട്ടറി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിൻറെത്.
400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ് നടക്കുക.
ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.
പത്ത് പരമ്പരഖലിലായാണ് ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചിരുന്നത്.
കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇനി 54,000 ടിക്കറ്റുകള്‍ കൂടി വിറ്റുതീരാനുണ്ട്. അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
25 കോടിയുടെ തിരുവോണം ബമ്പര്‍ ഹിറ്റായിതിന് പിന്നാലെയായിരുന്നു ക്രിസ്മസ് ബമ്പറിന്റെ സമ്മാനത്തുക ഉയര്‍ത്തിയത്. ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ഫലപ്രഖ്യാപനത്തോടൊപ്പം സമ്മര്‍ ബമ്പറിന്റെ ലോഞ്ചിങും നടക്കും.
10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 250 രൂപയാണ്. നിലവില്‍ കേരളത്തില്‍ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകള്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ നടക്കുന്നു.
വിന്-വിന്, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മ്മല്‍, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്.
കൂടാതെ, എല്ലാ വര്‍ഷവും ഉത്സവങ്ങളോടും പുതുവര്‍ഷത്തോടും ചേര്‍ന്ന് ആറ് ബമ്പര്‍ ലോട്ടറികളുണ്ട്.