കൊല്ലം കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍.
കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്.
ഇയാള്‍ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു . ശേഷം പീഡന ദൃശ്യങ്ങള്‍ ഭാര്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.
മുന്‍കൂര്‍ പണം നല്‍കി ആവശ്യക്കാര്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്.
നിരവധി പേരാണ് ഇത്തരത്തില്‍ ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്.
ഒരു ഫോട്ടോക്ക് പ്രതികള്‍ 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും ഈടാക്കിയിരുന്നതായി പോലീസ് പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പ്രതികളെ കൂടാതെ ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും നീട്ടാനാണ് പോലീസ് തീരുമാനം.
അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.