കണ്ണൂര്‍: അധ്യാപകന്‍ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍.
പ്രൊഫ ടിജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയായ സവാദാണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്.
ടിജെ ജോസഫിന്‍റെ കൈ വെട്ടിയത് സവാദാണ്.പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ പ്രൊഫ. ടിജെ ജോസഫ് അഭിനന്ദിച്ചു.
ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് പിടിയിലായ സവാദ്.
സവാദിനെ എന്‍ഐഎ കൊച്ചിയിലെത്തിച്ചതായി സൂചന. ഇന്ന് വൈകീട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും. 2010 ജൂലൈ 10 നാണ് അധ്യാപകന്‍റെ കൈവെട്ടിയത്.