13 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷം ദുബായില്‍ ഭാഗ്യദേവത കനിഞ്ഞു ; ചുമട്ടുതൊഴിലാളിയായ ഇന്ത്യാക്കാരന് രണ്ടുകോടി സമ്മാനം

ദുബായ് : ദുബായില്‍ ഭാഗ്യദേവത കനിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യാക്കാരന്‍ കോടീശ്വരനായി. 13 വര്‍ഷമായി യുഎഇയില്‍ സ്ഥിരതാമസമായ ഹൈദരാബാദുകാരന്‍ വെങ്കട്ടയ്ക്ക് രണ്ടുകോടി രൂപ സമ്മാനം കിട്ടി.

മഹ്‌സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിലാണ് ഭാഗ്യം തേടിയെത്തിയത്.

യുഎഇയിലെ പ്രശസ്തമായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നില്‍ ചുമട്ടുതൊഴിലാളിയാണ് വെങ്കട്ട. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തെ തേടി ഭാഗ്യമെത്തിയത് ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ്.

മഹ്സൂസിന്റെ 56-ാമത്തെ കോടീശ്വരനായിട്ടാണ് വെങ്കട്ട് ഇതോടെ മാറിയിരിക്കുന്നത്. പത്തുമാസം മുമ്ബ് മുതുല്‍ മഹ്‌സൂസില്‍ ഭാഗ്യപരീക്ഷണം തുടങ്ങിയ വെങ്കിട്ടിനെ ഒടുവില്‍ ഭാഗ്യം തുണച്ച്‌ രംഗത്ത് വരികയായരുന്നു.

മുമ്ബ് ഈ നറുക്കെടുപ്പില്‍ 250 ദിര്‍ഹം ലഭിച്ചിട്ടുള്ളയാളാണ് വെങ്കട്ട. ആറംഗ കുടുംബത്തെ പോറ്റാന്‍ പാടുപെടുന്നതിനിടയിലാണ് ഭാഗ്യം വന്നു കയറിയത്.

പേരിലുള്ള കടമെല്ലാം വീട്ടിയ ശേഷം സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് വെങ്കട്ട ഉദ്ദേശിക്കുന്നത്.

Related posts

Leave a Comment