11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ

11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ആണ് 11 വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്.

 

2016ല്‍ ആണ് സംഭവം. പിതാവും നാല് പെണ്‍മക്കളും ഒരുമിച്ച്‌ താമസിച്ചുവന്നിരുന്ന ഷെഡില്‍ വെച്ചാണ് മൂത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. പ്രതിയുടെ ഭാര്യ ശാരീരിക ഉപദ്രവം മൂലം പിണങ്ങി വീടുവിട്ട് താമസിക്കുന്ന വേളയിലാണ് മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായത്. മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കൊടുത്ത് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക അമ്മയെ വിളിച്ചുവരുത്തുകയും കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നീട്, ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

Related posts

Leave a Comment