പീരുമേട്: അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചു ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. രാജലക്ഷ്മി(30)യെന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) നെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുകയായിരുന്നു. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്‌ക്കൊപ്പം വരികയായിരുന്നു. ഇവര്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. രാജലക്ഷ്മിയുടെ മേല്‍ സംശയം ഉണ്ടായിരുന്ന രാജ തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സംഭവ ശേഷം ഓടി ഒളിച്ച രാജെയ സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി; സംശയ രോഗം മൂത്ത കാമുകന്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം പീരുമേട്ടില്‍
