നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് കാജല്‍ അഗര്‍വാളിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.തെലുങ്ക്,പഞ്ചാബി,കശ്മീരി ആചാരങ്ങള്‍ സംയോജിപ്പിച്ചായിരുന്നു ചടങ്ങുകള്‍.വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ കാജലിനെ ഏവരും അത്ഭുതത്തോടെയാണ് നോക്കിയത്.അത്രക്ക് മനോഹരി ആയിരുന്നു നടി വധുവായി ഒരുങ്ങിയത്.സെലിബ്രിറ്റി ഡിസൈനര്‍ ആയ അനാമിക ഖന്ന ഒരുക്കിയ ലഹങ്കയിലായിരുന്നു നടി വധുവായി ഒരുങ്ങിയത്.ചുവപ്പും പിങ്കും നിറങ്ങളില്‍ അതി മനോഹരമായി ഡിസൈന്‍ ചെയ്ത ലഹങ്കയില്‍ രാജകീയ പ്രൗഡിയോടെയാണ് താരം വിവാഹത്തിനെത്തിയത്.
ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയില്‍ ഉണ്ടായിരുന്നത്.പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമ്ബന്നമായിരുന്നു.20 പേര്‍ ഒരു മാസത്തോളം സമയം എടുത്താണ് ലഹങ്ക തുന്നി ഒരുക്കിയത്.ജയ്പൂരി ജ്വല്ലറി ഡിസൈനര്‍ സുനിത ഷെക്വത്തിന്റെ കലക്ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്.
പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണം വധുവായി എത്തിയ കാജല്‍ ധരിച്ചിരുന്നു.പ്രശസ്ത കലീറാസ് ഡിസൈനര്‍ മൃനാളിനി ചന്ദ്രയാണ് ഇത് പ്രത്യേകമായി നടിതക്കായി ഒരുക്കിയത്.അനിത ഡോന്‍ഗ്ര ഡിസൈന്‍ ചെയ്ത ഷെര്‍വാണിയായിരുന്നു വരന്റെ വേഷം.മന്‍ഡാരിന്‍ കോളര്‍ ആയിരുന്നു ഷെര്‍വാണിയുടെ പ്രത്യേകത.1,15,000 രൂപയാണ് ഇതിന്റെ വില.