കൊച്ചി: സംവിധായകന് ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയന്പത്തൂര്‍ കെജി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ വിജയമായിരുന്നു.