ഹോളി ഫെയ്ത്ത് നിലംപൊത്തി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് സെക്കന്‍ഡുകള്‍ക്കുള്ളില്‍

modi m life news

 

 

 

 

കൊച്ചി: ( 11.01.2020) ഹോളി ഫെയ്ത്ത് ഫ് ളാറ്റ് നിലംപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ശനിയാഴ്ച രാവിലെ 11.19മണിയോടെ ഫ് ളാറ്റ് നിലംപൊത്തിയത്. രണ്ടു മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫ് ളാറ്റ് നിലംപൊത്തി. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കായലിലേക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചുപോകാതെയാണ് ഫ് ളാറ്റ് പൊളിച്ചുനീക്കിയത്.

കൃത്യം 11 മണിക്ക് തന്നെ ഫ് ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്റ്റര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.

രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.16 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. മരടില്‍ ഫ് ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്ബായി ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ് പോകുന്നതിനുള്ളതായിരുന്നു ഈ സൈറണ്‍.

 

 

Related posts

Leave a Comment