ഹോട്ടലില്‍ താമസിക്കവെ വജ്രമോതിരങ്ങള്‍ മോഷണം പോയി; ജീവനക്കാര്‍ക്കെതിരെ പരാതി

കാസർകോട്: വജ്രം പതിച്ച മോതിരങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവെ മോഷണം പോയതായി പരാതി. ഏഴ് ലക്ഷം രൂപ വിലയുള്ള വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്.

ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത് ഷാ ഹോട്ടല്‍ ജീവനക്കാർക്കെതിരെ പരാതി നല്‍കി.

ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

നിഖില്‍ പ്രശാന്ത് ഷായും കുടുംബവും താമസിച്ച മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, നിഖിലിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്.

മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment