ഹോട്ടലിലെ ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു പ്രതിഷേധം

രാമനാട്ടുകര: കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം.രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടു കടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.

ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്ബാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡലേക്ക് വലിച്ചെറിഞ്ഞത്.

സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാഗ്വാദം നടത്തിയത് അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

Related posts

Leave a Comment