ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് മുന്‍ സാംസ്‌കാരികമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുവായ എ.കെബാലന്‍.
ഇത്തരത്തില്‍ കേസെടുക്കുന്നതിന് നിയമപരവും സാങ്കേതികപരവുമായ പ്രശ്‌നമുണ്ടെന്നും ബാലൻ പ്രതികരിച്ചു.

അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവൂ. അടുത്ത മാസം പത്തിന് ഹൈക്കോടതി കേസ് പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.

സര്‍ക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ കമ്മിറ്റിയെ വച്ചത്. എല്ലാ ഇത്തിള്‍ക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ പറഞ്ഞു.

സിനിമാ കേണ്‍ക്ലേവ് എന്താണെന്ന് മനസിലാകാത്തതുകൊണ്ടാണ് അതിനെതിരെ പ്രതിപക്ഷം രംഗത്തുവരുന്നത്. കോണ്‍ക്ലേവ് ടേംസ് ഓഫ് റഫറന്‍സിന്‍റെ ഭാഗമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് എത്രയാളുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും ബാലൻ ചോദിച്ചു.

Related posts

Leave a Comment