ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി 

ന്യൂഡല്‍ഹി: ഇ.ഡി.യുടെ അറസ്റ്റിനെതിരേ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ജെഎംഎം മേധാവിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം ഝാര്‍ഖണ്ഡിലെ പ്രതിസന്ധി അയയ്ക്കാന്‍ ചമ്ബായി സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.

ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള രണ്ട് ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഫെബ്രുവരി 1 നായിരുന്നു

ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ചമ്ബായി സോറനെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.

ഇന്ന് പുതിയ മുഖ്യമന്ത്രിയായി ചമ്ബായി സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തി ചമ്ബായി സോറന്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)

എന്നിവര്‍ ഉള്‍പ്പെടുന്ന സഖ്യത്തിന്റെ എംഎല്‍എമാരുമായുള്ള ഏകദേശം 24 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ സംഘര്‍ഷത്തിനും അനിശ്ചിതത്വത്തിനും ശേഷമാണ് രാജ്ഭവന്റെ പ്രഖ്യാപനം.

47 എംഎല്‍എമാരുടെ പിന്തുണ കത്ത് ഗവര്‍ണര്‍ രാധാകൃഷ്ണന് സമര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം ഭരണഅട്ടിമറി യുണ്ടാകാതിരിക്കാന്‍ എംഎല്‍എ മാരെ ഹൈദരാബാദിലേക്ക് മാറ്റാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

ഭൂമി കുംഭകോണ കേസിന്റെ ഇഡിയുടെ അന്വേഷണത്തിനിടയില്‍ ജനുവരി 31 ബുധനാഴ്ച രാത്രി ഹേമന്ത് സോറന്‍ തന്റെ സ്ഥാനം രാജിവച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെ സോറനെ ഇ.ഡി. അറസ്റ്റും ചെയ്തു. 100 വര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍

വ്യാജമായി നിര്‍മ്മിച്ച്‌ ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയാണ് ഇഡി അന്വേഷിക്കുന്നത്.

ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്. ജെഎംഎം (29 സീറ്റ്),

കോണ്‍ഗ്രസ് (17 സീറ്റ്), എന്‍സിപി (1 സീറ്റ്), സിപിഐ (എം) (1 സീറ്റ്), ആര്‍ജെഡി (1 സീറ്റ്) എന്നിവയാണ് ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിലെ കക്ഷികള്‍.

Related posts

Leave a Comment