തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കേളേജിലേക്ക് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്.
പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് എംഎല്‍എ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ ഊരൂട്ടമ്ബലം മേഖല കമ്മിറ്റിയായിരുന്നു.
പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.
“പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് ”
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്ബോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്‍കുന്ന നാടാണ്… ഹൃദയാഭിവാദ്യങ്ങള്‍