ഹൂതി ആക്രമണം: സഊദിയില്‍ പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു

റിയാദ്: സഊദിക്ക് നേരെ യമന്‍ ഹൂതികളുടെ ആക്രമണം. മിസൈലുകളും ആയുധ ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജിസാനിലെ എണ്ണ ടെര്‍മിനലിലെ ഒരു ടാങ്കിനു തീപിടിച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല. യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണ ടെര്‍മിനലിനുനേരെയുണ്ടായ ആക്രമണത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി ഒമ്ബതു മണിയോടെയായിരുന്നു മിസൈല്‍ ആക്രമണം.

ഏകദേശം ഒരേ എട്ടോളം ആയുധ ഡ്രോണുകളാണ് ഇന്നലെ രാത്രി സഊദിക്ക് നേരെ എത്തിയത്. ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളും ഹൂത്തി ഭീകരര്‍ ലക്ഷ്യമാക്കയതായി അറബ് സഖ്യ സേന ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുഷൈത്തിനുനേരയും ഡ്രോണുകളിലൊന്ന് വന്നതായി സഖ്യസേന വക്താവ് അറിയിച്ചു.

നഗരങ്ങള്‍ക്കുനേരെ വ്യാഴാഴ്ച രാത്രി വന്ന ഡ്രോണുകള്‍ സഊദി വ്യോമ പ്രതിരോധ സംവിധാനം തടയുന്ന ദൃശ്യങ്ങള്‍ അറബ് സഖ്യസേന പുറത്തുവിട്ടു.

 

Related posts

Leave a Comment