ഹിമാചല്‍ പ്രദേശില്‍ ശൈത്യം പിടിമുറുക്കുന്നു; താപനില പൂജ്യത്തിനും താഴെ

ഷിംല: കൊടും ശൈത്യം ഹിമാചലിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. നിലവിലെ താപനില പൂജ്യത്തിനും താഴെയെത്തിയതായാണ് റിപ്പോര്‍ട്ട്. കെലോങ് മേഖലയില്‍ താപനില മൈനസ് 10 എത്തിയിരിക്കുകയാണ്. കിനൈരിലെ കല്‍പ്പയില്‍ മൈനസ് 7ഉം മനാലിയില്‍ മൈനസ് 1.6ഉം ദാല്‍ഹൗസിയില്‍ മൈനസ് 2ഉം കുര്‍ഫിയില്‍ മൈനസ് 3ഉം ഷിംലയില്‍ പൂജ്യവും രേഖപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം തുടര്‍ച്ചയായ മഞ്ഞുവീഴ്ചയുടെ ആഹ്ലാദത്തിലാണ് വിനോദസഞ്ചാരികള്‍. ഷിംല കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം സഞ്ചാരികളും തങ്ങിയിരിക്കുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് തണുപ്പ് കനത്തുവരികയുമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ദേശീയപാത-5 കടന്നുപോകുന്ന ചറാബ്ര കുര്‍ഫി മേഖലയില്‍ റോഡിലെ കനത്ത മഞ്ഞ് നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

Related posts

Leave a Comment