ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ്
സുഖുവിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവച്ചു.
മുതിര്‍ന്ന നേതാവ് വീര്‍ഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടിയായ തന്റെ പിതാവിനെ എംഎല്‍എമാര്‍
അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണ്.
എംഎല്‍എമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു.
അതിനിടെ, ഇന്നലെ കൂറുമാറിയ ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്കി.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സര്‍ക്കാരിനെതിരെ നാളെ ബിജെപി അവിശ്വാസം കൊണ്ടുവരാനിരിക്കേ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ അടക്കം 15 എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു.
നാളെ ബജറ്റ് പാസാക്കാന്‍ ശബ്ദവോട്ട് പറ്റില്ലെന്നും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.