മുംബൈ : ഹിന്ദി സീരിയല്‍ നടന്‍ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ‘യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്ബരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
ഫെബ്രുവരിയിലാണ് സമീര്‍ മലദില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.
‘കഹാനി ഘര്‍ ഘര്‍ കി’, ‘ക്യുങ്കി സാസ് ഭി കഭി ബാഹു തി’ എന്നീ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.