ഹിന്‍ഡന്‍ബര്‍ഗില്‍ പ്രത്യേക അന്വേഷണമില്ല; അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സെബി റിപ്പോര്‍ട്ടിന് സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീം കോടതിയില്‍ അദാനി ഗ്രൂപ്പിന് വന്‍ വിജയം.

കേസില്‍ വിപണി നിയന്ത്രാവായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ഞ്ചേ് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തിയ അന്വേഷണത്തില്‍ സംശയിക്കേണ്ടതില്ലെന്ന് പറഞ്ഞ സുപ്രീം കോടതി,

പ്രത്യേക സ്വതന്ത്ര്യ അന്വേഷണം വേണമെന്ന ആവശ്യം തള്ളി.

സെബി റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച ജോര്‍ജ് സോറോസിന്റെ ഒസിസിആര്‍പി റിപ്പോര്‍ട്ട്് സെബി റിപ്പോര്‍ട്ടിനെ സംശയിക്കാനുള്ള ആധാരമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറേണ്ട ഒരു സാഹചര്യവുമില്ലെന്ന് വിധി പറഞ്ഞ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.ബി പര്‍ദിവാല,

ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. യു.എസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ചസ് ഉന്നയിച്ച 24 ആരോപണങ്ങളില്‍ 22 എണ്ണവും സെബി അന്വേഷിച്ചു.

അവശേഷിക്കുന്ന രണ്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് കോടതി മൂന്ന് മാസം കൂടി സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് ചട്ടങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ സെബിക്കും സര്‍ക്കാരിനും നിര്‍ദേശം നല്‍കിയ കോടതി, വീഴ്ച സംഭിച്ചാല്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു.

കോടതി വിധിയെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി സ്വാഗതം ചെയ്തു. ‘സത്യം പുറത്തുവന്നു. സത്യമേവ ജയതേ, ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നു.

ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഞങ്ങളുടെ എളിയ സംഭാവന തുടരും. ജയ് ഹിന്ദ്- അദാനി X ല്‍ കുറിച്ചു.

Related posts

Leave a Comment