‘ഹാഫ് പാന്റിട്ട് പ്രസംഗിക്കുന്നതല്ല ദേശീയത’; ആർഎസ്എസിനെ പരിഹസിച്ച് സച്ചിൻ പൈലറ്റ്

ജയ്പൂര്‍:കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ ക്ഷേമത്തേക്കാള്‍ പ്രധാനം ലൗ ജിഹാദ് വിവാഹങ്ങളാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേചതാവ് സച്ചിന്‍ പൈലറ്റ്. ‘കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച്‌ സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലൂടെ നടത്തുന്ന പ്രസംഗങ്ങളല്ല,’ ആര്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല,’ സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു.

നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment