സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയായ വിനായകിനെ അഭിനന്ദിച്ച മോഹന്‍ലാല്‍. തുടര്‍പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ ശേഷം, വിനായകിന്്റെ മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫോണ്‍വിളി അവസാനിപ്പിച്ചത്. നേരത്തെ, മോഹന്‍ലാലിന്‍്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് വിനായകിന്്റെ തുടര്‍പഠനത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
ഇതിന് മുന്‍പ്, നടന്മാരായ സുരേഷ് ഗോപിയും, ദുല്‍ഖര്‍ സല്‍മാനും വിനായകിന് ആശംസകള്‍ നേര്‍ന്നിരുന്നു. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്‍്റെയും തങ്കമ്മയുടെയും മകനായ വിനായക്, നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. കൊമേഴ്സ് വിഭാഗം പരീക്ഷയില്‍, 500-ല്‍ 493 മാര്‍ക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു.