ഹര്‍ത്താല്‍ ; ജില്ലയില്‍ സമരാനുകൂലികള്‍ തകര്‍ത്തത് 12 കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍

കൊല്ലം : ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംയുക്തസമരസമിതി നടത്തിയ ഹര്‍ത്താലില്‍ സമരാനുകൂലികള്‍ ജില്ലയിലെ 12 കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ അടിച്ചുതകര്‍ത്തു . കൊല്ലത്തും പത്തനാപുരത്തും നാലും കൊട്ടാരക്കരയില്‍ രണ്ടും കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഓരോ ബസിനും നേരേയാണ്‌ കല്ലേറ് ഉണ്ടായയത് .ആക്രമണത്തില്‍ ഏഴ്‌ ബസ്‌ ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ഥിനിക്കും പരുക്കേറ്റു .

താമരേശ്ശരി, പുനലൂര്‍, ചാത്തന്നൂര്‍, പറവൂര്‍ ഡിപ്പോകളിലെ ബസുകള്‍ക്ക് നേരെയായിരുന്നു ആക്രമണം . കല്ലേറില്‍ കണ്ണിന് പരുക്കേറ്റ ചാത്തന്നൂര്‍ ഡിപ്പോയിലെ ബസ്‌ ഡ്രൈവര്‍ അലക്സാണ്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ രജിത്തിനും കണ്ടക്ടര്‍ മുസ്തഫയ്ക്കും കപ്പലണ്ടിമുക്കില്‍െവച്ച്‌ ബസിനുനേരേയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റു .
ദേശീയപാതയില്‍ കൊല്ലം പോളയത്തോട് കച്ചേരിക്കു സമീപം മുഖം തുണികൊണ്ടുമറച്ച്‌ ബൈക്കിലെത്തിയ മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയതിന് ശേഷം കമ്ബികൊണ്ട് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ ഡ്രൈവര്‍ നോര്‍ത്ത് പറവൂര്‍ കരുവക്കല്‍ വീട്ടില്‍ രാജീവി(49)ന് പരുക്കേറ്റു . പൊട്ടിയ ഗ്ലാസ് ചില്ലുകള്‍ തെറിച്ചുവീണ് കണ്ണിനാണ് പരുക്ക് .സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

Leave a Comment