തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്നും സംസ്ഥാന വൈസ്പ്രസിഡന്റ് നെയ്യാറ്റിന്‍കര ശ്രീജ അറിയിച്ചു. എസ്ഡിപിഐയും ഹര്‍ത്താല്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. ഹര്‍ത്താലിന് പിന്തുണയില്ലെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നിലപാടെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.