തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്ക്എതിരെ പ്രതിഷേധിച്ചതിന് താന്‍ ഉള്‍പ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവന്‍ രംഗത്ത്. പാകിസ്താനിലേക്ക് അയക്കുമെന്ന സെന്‍കുമാറിന്റെ ഭീഷണിക്ക് മറിപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് രംഗത്തെത്തിത്.
പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എന്‍ഡിഎ സര്‍ക്കാര്‍ എനിക്ക് തന്ന പദ്മ അവാര്‍ഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/harish.vasudevan.18/posts/10157971294122640
https://www.facebook.com/harish.vasudevan.18/posts/10157971920437640
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നായിരുന്നു ടിപി സെന്‍കുമാര്‍ പാലക്കാട് പ്രസംഗിച്ചത്. ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഹരീഷ് വാസുദേവന്‍ പൗരത്വ ഭേദഗതിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി പക്ഷം പിടിച്ച ഗവര്‍ണറെ പോലും ഹരീഷ് ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഈ അവസരത്തിലാണ് സെന്‍കുമാറിന്റെ പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നതെന്നും സെന്‍കുമാര്‍ വിദ്വേഷ പ്രസംഗത്തിനിടെ കൂട്ടിചേര്‍ത്തു.