കൊല്ലം: വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് പ്രതിനിധി നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷാഫലത്തില്‍ പിഴവുകള്‍ കടന്നുകൂടിയെന്നും അതിനാല്‍ ഫലപ്രഖ്യാപനം പിന്‍വലിച്ചുവെന്നുമാണ് ഇയാള്‍ We Can Media എന്ന യു ട്യൂബ് ചാനലിലുടെ പ്രചരിപ്പിച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇന്നു രാവിലെ അറസ്റ്റിലായ നിഖിലിനെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന ചോദ്യം ചെയ്യുകയാണ്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നിലുള്ള ലക്ഷ്യമാണ് പോലീസ് അന്വേഷിക്കുന്നത്.