ഗാസ സിറ്റി : ഹമാസിന്റെ പ്രമുഖ നേതാക്കളുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. യഹിയ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദിന്റെയും വീടുകളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇരുവരും വീടുകളില്‍ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗാസയിലെ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ് യഹിയ സിന്‍വാര്‍. അദ്ദേഹത്തിന്റെ സഹോദരനും സംഘടനയുടെ മുതിര്‍ന്ന അംഗമാണ്. സിന്‍വാറിന്റെ വീട് തകര്‍ത്തുവെന്ന് എഎഫ്പി സ്ഥിരീകരിച്ചു.
ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഖലീല്‍ അല്‍ ഹായിയുടെ വീടിന് ശനിയാഴ്ച ഇസ്രായേല്‍ സൈന്യം ബോംബിട്ടിരുന്നു. മൂന്ന് ആക്രമണങ്ങളിലും ആള്‍നഷ്ടമുണ്ടായോ എന്ന് വ്യക്തമല്ല. ഹമാസിന്റെ എല്ലാ നേതാക്കളും ഒളിയുദ്ധത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നേതാക്കളൊന്നും ആക്രമണം തുടങ്ങിയ ശേഷം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഗാസയില്‍ 170 പേരും ഇസ്രായേലില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.