കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം നടത്തുന്നതിനിടെയാണ് കസ്റ്റംസിന്റെ നടപടി.
സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിരെയാണ് കസ്റ്റംസ് കോഫെപോസ ചുമത്തിയത്. ഇത്പ്രകാരം ഇവര്‍ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാകും. നടപടിയിലെ അതൃപ്തി എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചു.
അതേസമയം, സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എന്‍ഫോഴ്സ്മെന്റും എന്‍ഐഎ കോടതിയെ സമീപിച്ചു.