തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കരകുളത്തെ വാടകവീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാര്‍ കൊച്ചിയിലെത്തിച്ചു.
2019 ഓഗസ്റ്റില്‍ മലപ്പുറം സ്വദേശി ഉസ്മാന് കാരാടന്‍ എന്നയാളില്‍ നിന്നുമാണ് സന്ദീപ് കാര്‍ വാങ്ങിയത്. കാര്‍ വില്ക്കാന് ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് സന്ദീപ് വിളിച്ചത്.