തിരുവനന്തപുരം : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇട്ട പോസ്റ്റിലാണ് സൗമ്യയുടെ കാര്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ ഭാഗം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
പിണറായി വിജയനെന്ന പേരിലുളളസ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലിട്ട പോസ്റ്റിലും സൗമ്യ സന്തോഷിന്റെ കാര്യം പരാമര്‍ശിച്ചിട്ടില്ല. അതേസമയം, ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ തൊടുത്ത റോക്കറ്റ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൗമ്യയോട് മുഖ്യമന്ത്രി കാണിക്കുന്ന വിവേചനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു മലയാളി ആയിട്ടുപോലും സൗമ്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഇന്നലെ വൈകിട്ട് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ സൗമ്യ താമസിച്ചിരുന്ന വീട്ടിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. നഴ്‌സായ സൗമ്യ 7 വര്‍ഷമായി ഇസ്രായേലിലാണ്.