സൗമ്യയുടെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് ഇന്‍ഷുറന്‍സ് തുക കൈമാറി

തിരുവനന്തപുരം: ഇസ്രയേലില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് സഹായവുമായി നോര്‍ക്ക റൂട്ട്സ്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി നോര്‍ക്ക റൂട്ട്‌സ് കൈമാറിയത്.

വിദേശത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ. ഇസ്രയേലില്‍ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11നാണ് സൗമ്യ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ. ഇസ്രയേലില്‍ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11നാണ് സൗമ്യ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്ബനിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്സ് പ്രവാസി മലയാളികള്‍ക്ക് നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നാണ് സൗമ്യയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി കെ അറിയിച്ചു.

Related posts

Leave a Comment