ദമാം- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാം-കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഉണ്ടായത്.
വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ്-22, കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് -22, താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ്-22 എന്നിവരാണ് മരിച്ചത്.
ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.