ശ്രീനഗര്‍: സൗത്ത് കശ്മീരിലെ പാംപൂരിലയുണ്ടായ ഭീകാരാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമ്യുതു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
പാംപൂരിലെ ദേശീയ പാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികള്‍ പട്രോളിങ് പാര്‍ട്ടിക്ക് നേരെ െവടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
വെടിവെപ്പില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.