സ്​​പീ​ക്ക​റെ ‘നി​ങ്ങ​ൾ’ എ​ന്ന്​ വി​ളി​ച്ച്​ ഷം​സീ​ർ; തെറ്റായെന്ന് പ്ര​തി​പ​ക്ഷം,​ ഒ​ടു​വി​ൽ ഖേദം​

നിയമസഭാ സ്​​പീ​ക്ക​റെ ‘നി​ങ്ങ​ൾ’ എ​ന്ന്​ വിളിച്ച് എ.​എ​ൻ ഷം​സീ​ർ എം.എൽ.എ. ഇന്നലെ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബി​ല്ലി​ന്റെ ച​ർ​ച്ച​ക്കിടെയാ​യി​രു​ന്നു സം​ഭ​വം. നിങ്ങൾ എന്ന് സ്‌പീക്കറെ വിളിച്ചത് തെറ്റായെന്ന് പ്ര​തി​പ​ക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ഷം​സീ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ച​ർ​ച്ച​യി​ൽ സ​മ​യ​ക്ര​മ​മില്ല​ങ്കി​ലും അം​ഗ​ങ്ങ​ൾ 10​​ മി​നി​റ്റി​​ൽ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ്​​പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് നി​ർ​ദേശിച്ചിരുന്നു. നി​രാ​ക​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ച്ച കു​റു​ക്കോ​ളി മൊ​യ്​​തീ​ൻ
സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ നി​ന്ന്​ സം​സാ​രി​ച്ചു. പി​ന്നീ​ട്, സം​സാ​രി​ച്ച എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, പി.​സി. വി​ഷ്​​ണു​നാ​ഥ്​ എ​ന്നി​വ​രെ​ല്ലാം വ​ള​രെ​ക്കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്താണ് സംസാരിച്ചത്. ഈ അവസരത്തിൽ സ്​​പീ​ക്ക​ർ ചെ​യ​റി​ലി​ല്ലാ​യി​രു​ന്നു. സ്‌പീക്കർ മ​ട​ങ്ങി​​യെ​ത്തി​യ​പ്പോ​ൾ ഷം​സീ​ർ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സം​ഗം ചു​രു​ക്കാ​ൻ സ്‌പീക്കർ ആ​വ​ശ്യ​​പ്പെ​ട്ട​പ്പോ​ഴാ​ണ്​ ‘നി​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലേ’​യെ​ന്നാണ് ഷം​സീ​ർ ചോദിച്ചത്.

ഷം​സീ​റിന്റെ പരാമർശത്തെ തു​ട​ർ​ന്ന്​ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ബ​ഹ​ളംവെച്ചു. പത്ത്​ വ​ർ​ഷ​ത്തോ​ളം ലോ​ക്​​സ​ഭാം​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യാ​ണ്​ സ്​​പീ​ക്ക​റെ​ന്നും അ​ദ്ദേ​ഹ​ത്തെ നി​ങ്ങ​ളെ​ന്ന്​ വി​ളി​ച്ച​ത്​ ച​ട്ട​ലം​ഘ​ന​വും സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​വു​മാ​ണെ​ന്നും പി.​ടി. തോ​മ​സ്​ എം.എൽ.എ ചൂ​ണ്ടി​ക്കാ​ട്ടി. എന്നാൽ, ‘നി​ങ്ങ​ൾ’ എ​ന്ന​ത്​ ത​ല​ശ്ശേ​രി​യി​ലെ സം​ഭാ​ഷ​ണ ശൈ​ലി​യാ​ണെ​ന്നും തെ​റ്റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment