ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജാമ്യത്തിനെതിരെ ഇഡി നല്കിയ ഹര്‍ജിയില്‍ ശിവശങ്കറിന് നോട്ടീസ് അയച്ച്, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഒരു പാവം പെണ്‍കുട്ടിയെയാണ് സ്വര്‍ണക്കടത്തിനായി ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും പിഎംഎല്‍എ നിയമത്തിലെ 45 -ാം വകുപ്പ് പ്രകാരം ശിവശങ്കറിന് ജാമ്യം കിട്ടാന്‍ അര്‍ഹതയില്ല. അതിനാല്‍ ജാമ്യം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.