സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അനുവദിച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. ക​സ്റ്റം​സ് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഷെ​മീം, ജി​ഫ്സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​ന്‍​പ​ത്, 13, 14 പ്ര​തി​ക​ളാ​ണി​വ​ര്‍. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് 60 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കെ.​ടി. റ​മീ​സി​ന് ജാ​മ്യം ലഭിച്ചു. കൊ​ച്ചി​യി​ലെ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്‍​ഐ​എ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും റ​മീ​സ് പ്ര​തി​യാ​യ​തി​നാ​ല്‍ പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

അ​തേ​സ​മ​യം റ​മീ​സി​ന്‍റെ ജാ​മ്യ​ത്തെ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തി​ട്ടി​ല്ല. ഈ ​ഘ​ട്ട​ത്തി​ല്‍ റ​മീ​സി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് അ​റി​യി​ച്ച​ത്.

ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ​യോ സ​മാ​ന​മാ​യ തു​ക​യു​ടെ​യോ ജാ​മ്യം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്ബാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ട​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഏ​ഴ് ദി​വ​സ​ത്തി​ന​കം പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണം. അ​ന്വേ​ഷ​ണ​വു​മാ​യി എ​ല്ലാ ത​ര​ത്തി​ലും സ​ഹ​ക​രി​ക്ക​ണം എ​ന്നി​ങ്ങ​നെ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. അ​റ​സ്റ്റി​ലാ​യി 61-ാം ദി​വ​സ​മാ​ണ് റ​മീ​സി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment