തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് അനീഷ് ബി. രാജിനെ സ്ഥലംമാറ്റി. നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്.
സിപിഎം ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണറിനെയാണ് സ്ഥലം മാറ്റിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് നേരത്തെ അനീഷ് പറഞ്ഞിരുന്നു. അതേസമയം, ഇതാണോ സ്ഥലം മാറ്റത്തിന് കാരണമായതെന്ന് വ്യക്തമല്ല.