തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്.
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നാണ് െ്രെകം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൃത്യം നടത്തിയതെന്ന മൊഴി പൂര്‍ണമായും കളവാണെന്ന് ബോധ്യമായി.
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി, പിന്നീട് അന്വേഷണം ശക്തമായപ്പോള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മൊഴി മാറ്റുകയായിരുന്നു.
സ്വാമിയെ ആക്രമിക്കാന്‍ സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് െ്രെകം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളില്‍ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കേസില്‍ സ്വാമി ഗംഗേശാനന്ദയെ അധിക്ഷേപിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ടപ്പോള്‍ നീതി നടപ്പിലായി എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍, അന്നു തന്നെ സംഭവം ഗൂഢാലോചന ആണെന്ന് സ്വാമിയുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.