സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.
നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കള്ളക്കടത്ത് കേസില്‍ റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ ഇന്ന് തന്നെ റമീസിനെ കസ്റ്റംസിന് വിട്ട് കൊടുക്കും. റമീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.