കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ മൂന്ന് പ്രതികളുടെ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. ഇതുവരെ തുടര്‍ച്ചയായി പതിനാലുദിവസം ഇവര്‍ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ശനിയാഴ്ച ഇ ഡി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമായുള്ള സാമ്ബത്തിക ഇടപാടുകളും, താന്‍ വഴി സ്വപ്നയുണ്ടാക്കിയ ഉന്നത ബന്ധങ്ങളും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഹവാല പണമിടപാടുകളിലെ പങ്കാളിത്തം, സ്വപ്ന സുരേഷിന്‍്റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബിനാമി ഇടപാടുകള്‍ എന്നിവയെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
ഹവാല – കള്ളപ്പണ ഇടപാടുകളില്‍ കെ ടി റമീസാണ് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. 2018ല്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ച സമയം എം ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സമ്മതിച്ചിരുന്നു.
സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്ബോള്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത നാലു പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്്റിലായിരുന്ന നാലു പേരുടെ അറസ്റ്റ് കസ്റ്റംസും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് പ്രിവന്‍്റീവ് വിഭാഗം ചോദ്യം ചെയ്യും.