കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നക്കെതിരെ കൂടുതല്‍ വെളിപ്പടുത്തലുകളുമായി സന്ദീപിന്റെ ഭാര്യ സൗമ്യ. സത്യമായും അവര്‍ സ്വര്‍ണ്ണക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്വപ്‌നയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം തനിക്കിഷ്ടമല്ലായിരുന്നു ഇതിന്റെ പേരില്‍ താനും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നും സൗമ്യ ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് വെളിപ്പെടുത്തി.
സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെല്ലാം തനിക്കറിയം. സന്ദീപും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെറുമൊരു സൗഹൃദമല്ല. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്നും സൗമ്യ വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ വീട്ടില്‍ താന്‍ വഴക്കിട്ടിരുന്നു. സ്വപ്‌നക്കൊപ്പം എവിടെയാണ് എന്ത് ആവശ്യത്തിനാണ് പോകുന്നതെന്ന് സന്ദീപ് തന്നോട് പറയാറില്ലെന്നും സൗമ്യ പറഞ്ഞു. സ്വപ്‌നയുടെ കൂട്ടാളിയാണ് സൗമ്യയുടെ ഭര്‍ത്താവ് സന്ദീപ്. ഇയാള്‍ ഒളിവില്‍ പോയതോടെയാണ് സാമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപും മുഖ്യകണ്ണിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.