സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. മൂവരുടെയും ഭൂസ്വത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍, റവന്യു വകുപ്പുകള്‍ക്ക് കസ്റ്റംസ് കത്ത് നല്‍കി. അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥകരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ എട്ട് പേരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിറങ്ങിയിരുന്നത്.

Related posts

Leave a Comment