സ്വര്‍ണവിലയില്‍ വന്‍ ഇടിവ് : പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി

സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയും പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയുമായി.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.

കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയിരുന്നു.റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് ഇപ്പോള്‍ വില കുത്തനെ കുറയാന്‍ കാരണം.

Related posts

Leave a Comment