സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ 10 ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 28 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയുടെതാണ് ഉത്തരവ്. സ്വപ്നയെയും, സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാനും കസ്റ്റംസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന റബിന്‍സിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. റബിന്‍സിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

Related posts

Leave a Comment