ഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഐഎ. ഇതിനായി എന്‍ഐഎ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്. അനുമതി കിട്ടിയാല്‍ എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും.
യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. യുഎഇ സര്‍ക്കാരിന്റെ നിലപാട് അന്വേഷണത്തില്‍ നിര്‍ണായകമാകും.
അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എന്‍ ഐഎ കോടതി ഇന്ന് വാദം കേള്‍ക്കും. യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകള്‍ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.