തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌നയും സന്ദീപും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി വെളിപ്പെടുത്തല്‍. സ്വര്‍ണക്കത്തുമായി പങ്കുള്ള ഉന്നതരുടെ പേര് വിവരങ്ങളെല്ലാം ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
ഉന്നതര്‍ക്ക് കേസില്‍ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയില്‍ രാഷ്ട്രീയ പ്രമുഖരും പോലീസ് ഉന്നതരുമെല്ലാം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.
21 വരെയാണ് എന്‍ഐഎയുട കസറ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ കാലാവധി അവസാനിച്ചെങ്കില്‍ മാത്രമേ ക്‌സ്റ്റംസിന് ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാന്‍ സാധിക്കൂ.
അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ഒമ്ബത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച് ചോദ്യചെയ്തതിന് ശേഷമായിരിക്കും ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നത്.