കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒന്നും രണ്ടും പ്രതികളാക്കി എന്‍.ഐ.എ കുറ്റപത്രം. ഹൈക്കോടതിയില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ക്കാത്ത ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയാണ്. സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.
യു.എ.പി.എ അടക്കം ചുമത്തുന്ന രാജ്യദ്രോഹ കുറ്റമായാണ് എന്‍.ഐ.എ ഈ വിഷയത്തെ കണ്ടിരിക്കുന്നത്.
രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാന്‍ എന്‍.ഐ.എ നിയമം ഏജന്‍സിക്ക് അധികാരം നല്‍കുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എന്‍.ഐ.എക്ക് മുതല്‍ക്കൂട്ടാണ്. യു.എ.ഇയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടും എന്നാണ് എന്‍.ഐ.എ കരുതുന്നത്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉള്‍പ്പടെ അറസ്റ്റുകള്‍ നടന്നേക്കാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.